Developed By
Nikhil Vinayak
Nikhil Vinayak
🗓️ തിരഞ്ഞെടുപ്പിന്റെ തലേദിവസം
- കളക്ഷൻ സെൻററിൽ എത്തി ടീമായി ഇലക്ഷൻ സാധനങ്ങൾ കൈപ്പറ്റുക.
- ** POLL MANAGER ആപ്പ്** ഡൗൺലോഡ് ചെയ്യുക.
- CU, BU എന്നിവയിലെ അഡ്രസ് ടാഗുകൾ ബൂത്ത് നമ്പർ അനുസരിച്ച് പരിശോധിക്കുക.
- ബാലറ്റ് യൂണിറ്റിലെ ബാലറ്റ് പേപ്പറും Forum 6-ലെ വിവരങ്ങളും പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക.
- മായ്ക്കാനാവാത്ത മഷി വേണ്ടത്ര അളവിൽ ഉണ്ടെന്ന് ഉറപ്പാക്കുക.
- വോട്ടർ പട്ടികയുടെ **മാർക്ക്ഡ് കോപ്പി** നമ്മുടെ ബൂത്തിലേക്കുള്ളതാണെന്ന് ഉറപ്പാക്കി ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തുക.
- തിരിച്ചറിയൽ അടയാള മുദ്ര, cross മാർക്ക് റബ്ബർ സ്റ്റാമ്പ്,PRO പിച്ചള മുദ്ര എന്നിവ പരിശോധിക്കുക
- ഇലക്ഷൻ സാമഗ്രികൾ എല്ലാം കൃത്യമായി ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കുക.
🗳️ വോട്ടർ പട്ടിക സംബന്ധിച്ച മാർഗ്ഗരേഖ
പ്രിസൈഡിംഗ് ഓഫീസർ, തനിക്ക് തന്നിട്ടുള്ള വോട്ടർ പട്ടികയുടെ പകർപ്പുകൾ പരിശോധിച്ച് അത് ബന്ധപ്പെട്ട പ്രദേശത്തെ സംബന്ധിക്കുന്നതാണെന്നും താഴെപ്പറയുന്ന കാര്യങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടെന്നും ഉറപ്പാക്കേണ്ടതാണ്
പ്രിസൈഡിംഗ് ഓഫീസർ, തനിക്ക് തന്നിട്ടുള്ള വോട്ടർ പട്ടികയുടെ പകർപ്പുകൾ പരിശോധിച്ച് അത് ബന്ധപ്പെട്ട പ്രദേശത്തെ സംബന്ധിക്കുന്നതാണെന്നും താഴെപ്പറയുന്ന കാര്യങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടെന്നും ഉറപ്പാക്കേണ്ടതാണ്
- വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പുകൾ എല്ലാം ഒരുപോലെയാണെന്ന്.
- സപ്ലിമെന്റുകളുടെ പകർപ്പുകൾ നൽകപ്പെട്ടിട്ടുണ്ടെന്ന്.
- വോട്ടർ പട്ടികയുടെയും സപ്ലിമെന്റിന്റെയും ഭാഗം നമ്പർ ശരിയായി നൽകപ്പെട്ടിട്ടുണ്ടെന്ന്.
- സപ്ലിമെന്റ് പ്രകാരമുള്ള എല്ലാ പേര് നീക്കം ചെയ്യലുകളും, ക്ലറിക്കലോ മറ്റുവിധത്തിലോ ഉള്ളതായ തെറ്റുകളുടെ തിരുത്തലുകളും എല്ലാ പകർപ്പുകളിലും ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന്.
- വോട്ടർ പട്ടികയുടെ വർക്കിംഗ് കോപ്പികളിൽ പേജ് നമ്പരുകൾ ക്രമമായി നൽകപ്പെട്ടിട്ടുണ്ടെന്ന്.
- സമ്മതിദായകരുടെ അച്ചടിച്ച ക്രമനമ്പരുകൾ തിരുത്തിയിട്ടില്ലെന്നും അവയ്ക്ക് പകരം പുതിയ നമ്പരുകൾ ചേർത്തിട്ടില്ലെന്നും.
- പോസ്റ്റൽ ബാലറ്റ് നൽകിയിട്ടുള്ള സമ്മതിദായകരുടെ പേരിനു നേരെ 'പി ബി' എന്ന അടയാളമുണ്ടെന്ന്.
⚠️ പ്രധാന കുറിപ്പുകൾ
ഇതൊരു **അനൗദ്യോഗിക ഗൈഡ്** ആണ്. ഇലക്ഷൻ ക്ലാസുകളും ഹാൻഡ്ബുക്കുകളും ഉപയോഗിച്ച് തയ്യാറാക്കിയതാണ്.
ഓരോ വരണാധികാരിയും നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി മനസ്സിലാക്കി അതാത് പ്രദേശത്ത് ഡ്യൂട്ടികൾ നിർവഹിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
🏢 പോളിംഗ് ബൂത്തിൽ എത്തിക്കഴിഞ്ഞാൽ
- നിർദ്ദേശിക്കപ്പെട്ട ദൂരപരിധിക്കുള്ളിൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പരസ്യങ്ങളോ മുദ്രാവാക്യങ്ങളോ ഇല്ലെന്ന് ഉറപ്പാക്കുക.
- പോളിംഗ് സ്റ്റേഷന് അകത്ത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നങ്ങളോ നേതാവിൻ്റെ ഫോട്ടോകളോ ഉണ്ടെങ്കിൽ **അവ മറയ്ക്കുക**.
- പോളിംഗ് പ്രദേശം വ്യക്തമാക്കുന്ന **ഫോറം 7 ഉം** സ്ഥാനാർത്ഥികളുടെ വിവരം കാണിക്കുന്ന **ഫോറം നമ്പർ 8 ഉം** എഴുതി പ്രദർശിപ്പിക്കുക.
⚙️ പോളിംഗ് സ്റ്റേഷൻ ക്രമീകരിക്കൽ
- സമ്മതിദായകർക്കു പ്രവേശിക്കുവാനും പുറത്തു പോകാനും **പ്രത്യേകം വാതിലുകൾ** ക്രമീകരിക്കുക.
- വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടാതിരിക്കാൻ കമ്പാർട്ട്മെന്റ് ജനാലിനോ വാതിലിനോ അടുത്ത് സ്ഥാപിക്കരുത്.
- സമ്മതിദായകരുടെ മുഖം കാണത്തക്ക വിധത്തിൽ പോളിംഗ് ഏജൻ്റ്മാരുടെ ഇരിപ്പിടം ക്രമീകരിക്കുക.
- കൗണ്ടിംഗ് ടേബിളുകൾ സമ്മതിദായകർ മറികടക്കുന്നില്ലെന്ന് ഉറപ്പുവരുത്തി സുരക്ഷിതമാക്കുക.
- സ്ത്രീകൾക്കും പുരുഷന്മാർക്കും ക്യൂ പ്രത്യേകം സജ്ജമാക്കാം.
👥 ഏജന്റുമാരെ കുറിച്ച്
- ഏജൻ്റ്മാരെ തലേദിവസം കണ്ട് **Form 10-ലുള്ള നിയമന ഉത്തരവ്** വാങ്ങി വെക്കണം.
- പാസുകൾ എഴുതി നൽകാവുന്നതാണ്.(Form N9)** പരമാവധി 3 വീതം ഓരോ candidates ന്റെയും നൽകാം
- മോക്ക് പോളിനു വേണ്ടി രാവിലെ **6 മണിക്ക്** എത്തിചേരാൻ ആവശ്യപ്പെടണം.
- ഒരു സ്ഥാനാർത്ഥിക്ക് **ഒരു ഏജന്റിനെയും രണ്ട് പകരക്കാരെയും** നിയമിക്കാം.
- വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് എപ്പോൾ വേണമെങ്കിലും നിയമനം റദ്ദാക്കി പുതിയ ആളെ നിയമിക്കാം (**ഫോറം 11**).
🚫 പ്രവേശിക്കാൻ പാടില്ലാത്തവർ
- പോലീസ് ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിന് അകത്ത് പ്രവേശിക്കാൻ പാടില്ല.
- മന്ത്രിമാരോ, എംഎൽഎമാരോ, എംപിമാരോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരോ മറ്റു ജനപ്രതിനിധികളോ ഇതിന് അർഹതപ്പെട്ടവരല്ല.
- കമ്മീഷൻ അനുവദിച്ചിട്ടുള്ള ആൾക്കാരെ മാത്രമേ പോളിംഗ് സ്റ്റേഷനിൽ പ്രവേശിക്കാൻ അനുവദിക്കാൻ പാടുള്ളു.
പോളിംഗ് ഓഫീസർമാരുടെ ചുമതലകൾ വീഡിയോ കാണുക
🎯 പ്രസിഡിങ് ഓഫീസർ (PO)
- എല്ലാ പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിക്കണം.
- എല്ലാ ഫോമുകളും എഴുതി തയ്യാറാക്കുകയും വേണ്ട രേഖപ്പെടുത്തലുകൾ അപ്പോഴപ്പോൾ വരുത്തുകയും ചെയ്യണം.
- എന്തെങ്കിലും തർക്കങ്ങളോ മറ്റോ ഉണ്ടായാൽ മറ്റു പോളിംഗ് ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സം വരാതെ കൈകാര്യം ചെയ്യണം.
- പ്രസിഡിങ് ഓഫീസറുടെ അസാന്നിധ്യത്തിൽ **ഒന്നാം പോളിംഗ് ഓഫീസർക്ക്** ആ ചുമതല ഏറ്റെടുക്കാവുന്നതാണ്.
1️⃣ ഒന്നാം പോളിംഗ് ഓഫീസർ (P1)
- **മാർക്ക്ഡ് കോപ്പിയുടെ** ചുമതല.
- വോട്ടറുടെ രേഖകൾ പരിശോധിച്ച് തിരിച്ചറിയേണ്ട ചുമതല.
- ക്രമനമ്പരും പേരും **ഉറക്കെ വിളിച്ചു പറയേണ്ടതാണ്**.
- വോട്ട് രേഖപ്പെടുത്താൻ എത്തുന്ന **സ്ത്രീ വോട്ടർമാരുടെ എണ്ണം** രേഖപ്പെടുത്തി വയ്ക്കണം.
- മാർക്ക്ഡ് കോപ്പിയിൽ സമ്മതിദായകന്റെ കോളത്തിൽ താഴെ ഇടതു കോണിൽ നിന്നും മുകളിലോട്ട് വലത് കോണിലേക്ക് **കുറുകെ ചുവന്ന മഷിക്ക് വരയ്ക്കണം**.
- വനിത സമ്മതിദായകരുടെ സീരിയൽ നമ്പർ ചുവന്ന മഷിക്ക് **റൗണ്ട് ചെയ്യണം**. Sample Marked Copy
- ട്രാൻസ്ജെൻഡർ ആണെങ്കിൽ സീരിയൽ നമ്പറിന് സമീപത്തായി ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ **T എന്ന് രേഖപ്പെടുത്തണം**.
2️⃣ രണ്ടാം പോളിംഗ് ഓഫീസർ (P2)
3️⃣ മൂന്നാം പോളിംഗ് ഓഫീസർ (P3)
- **വോട്ടിംഗ് മെഷീന്റെ (കൺട്രോൾ യൂണിറ്റിന്റെ)** ചുമതലക്കാരൻ.
- കൺട്രോൾ യൂണിറ്റിൽ **ബാലറ്റ് ബട്ടൺ** അമർത്തി വോട്ട് ചെയ്യുന്നതിന് സൗകര്യമൊരുക്കണം.
- വോട്ടർ **3 വോട്ടും** ചെയ്യുന്നുണ്ട് എന്ന് ശ്രദ്ധിക്കണം.
- ബീപ്പ് ശബ്ദം കേൾക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം.
- വോട്ടിംഗ് സ്ലിപ്പുകൾ 50-ൻ്റെ കെട്ടുകൾ ആക്കി വയ്ക്കണം.
മോക്ക് പോൾ വീഡിയോ കാണുക
🎭 മോക്ക് പോൾ നടപടിക്രമം
- രാവിലെ **6 മണിക്ക്** തന്നെ മോക്ക്‌പോൾ ആരംഭിക്കണം.
- ഏജന്റുമാർ എത്തിച്ചേർന്നാലും ഇല്ലെങ്കിലും അഞ്ചോ പത്തോ മിനിറ്റ് മാത്രം കാത്തിരുന്ന ശേഷം നടപടി തുടങ്ങണം.
🔌 വോട്ടിംഗ് മെഷീൻ കണക്ട് ചെയ്യുന്ന വിധം
മുൻസിപ്പാലിറ്റി / കോർപ്പറേഷൻ മേഖലകളിൽ:
ഒരു ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റും (BU, CU) മാത്രമേ ഉണ്ടാകൂ. BU-യിലെ കോഡ് വയർ എടുത്ത് CU-യുടെ പിറകിലെ അടപ്പ് തുറന്ന് ക്ലിപ്പുകളുടെ കളർ നോക്കി കണക്ട് ചെയ്യുക.
പഞ്ചായത്തിൽ:
ഒരു CU-വും **3 ബാലറ്റ് യൂണിറ്റും** (ഗ്രാമ, ബ്ലോക്ക്, ജില്ലാ) ഉണ്ടാകും. ഗ്രാമപഞ്ചായത്തിലെ BU-യുടെ കോഡ് വയർ CU-വിൽ ഘടിപ്പിക്കുക. ബ്ലോക്ക് പഞ്ചായത്തിൻ്റെ BU-യുടെ കോഡ് വയർ **ഗ്രാമപഞ്ചായത്തിൻ്റെ BU-യുടെ പിറകിൽ** ഘടിപ്പിക്കുക. ജില്ലാ പഞ്ചായത്തിൻ്റെ BU-യുടെ കോഡ് വയർ **ബ്ലോക്ക് പഞ്ചായത്തിൻ്റെ BU-യുടെ പിറകിൽ** ഘടിപ്പിക്കുക.
- CU-വിലെ പവർ സ്വിച്ച് ഓൺ ചെയ്യുക. Link error കാണിച്ചാൽ ഒരിക്കൽ കൂടി ഊരി കണക്ട് ചെയ്യുക.
- CU-വിൽ ബാറ്ററി ലെവൽ **high** ആണെന്ന് ഉറപ്പാക്കുക. ക്ലോക്ക് എറർ ഒരു പ്രശ്നമല്ല.
⚙️ മോക്ക് പോൾ ആരംഭിക്കൽ
- **TOTAL** ബട്ടൺ അമർത്തി ഏജൻ്റുമാരെ ടോട്ടൽ വോട്ട് കാണിക്കുക. വോട്ട് ഉണ്ടെങ്കിൽ **Close - Result - Clear (CRC)** എന്ന ക്രമത്തിൽ ക്ലിയർ ചെയ്യുക.
- വീണ്ടും TOTAL അമർത്തി വോട്ട് ഒന്നുമില്ല എന്ന് ബോധ്യപ്പെടുത്തുക.
- ഏജൻ്റുമാരോട് ഓരോ വോട്ട് ചെയ്യാൻ ആവശ്യപ്പെടുക. (ഒരു സ്ഥാനാർത്ഥിക്ക് ഒരു വോട്ട്). PO ഒരു പോളിംഗ് ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി വയ്ക്കണം.
- TOTAL ബട്ടൺ അമർത്തി മെഷീനിലെ വോട്ടും എഴുതിവച്ച വോട്ടും ഒന്നാണെന്ന് ഏജൻ്റുമാരെ ബോധ്യപ്പെടുത്തുക.
- തുടർന്ന് **CLOSE** ബട്ടൺ അമർത്തുക, പിന്നാലെ **RESULT** ബട്ടൺ അമർത്തി ഫലം കാണിക്കുക.
- ഒടുവിൽ **CLEAR** ബട്ടൺ അമർത്തി മെഷീൻ പൂജ്യമാക്കുക. വീണ്ടും TOTAL അമർത്തി ഉറപ്പാക്കുക.
- Forum N10 A - Part I ഡിക്ലറേഷനിൽ ഒപ്പ് വയ്ച്ച് ഏജൻ്റുമാരെ പുറത്തേക്ക് വിടുക.
🔒 മെഷീൻ സീലിംഗ്
**ശ്രദ്ധിക്കുക:** ഹാൻസ് ഓൺ ട്രെയിനിങ്ങുകളിൽ ശ്രദ്ധാപൂർവ്വം പങ്കെടുത്തും ഇലക്ഷൻ കമ്മീഷന്റെ വീഡിയോകൾ കണ്ടും മെഷീൻ സീലിംഗ് നന്നായി പഠിക്കേണ്ടതാണ്.
മെഷീൻ സീലിംഗ് വീഡിയോ കാണുക
- CU-വിൻ്റെ പവർ സ്വിച്ച് ഓഫാക്കി കേബിൾ വേർപ്പെടുത്തുക.
- സ്പെഷ്യൽ ടാഗ്, അഡ്രസ്സ് ടാഗ്, **ഗ്രീൻ പേപ്പർ സീൽ** എന്നിവയിൽ PO-യും ഏജൻ്റുമാരും ഒപ്പുവയ്ക്കുക.
- CU-വിലെ ക്ലോസ്, റിസൾട്ട് ബട്ടണുകൾ വരുന്ന ഭാഗത്തെ അടപ്പ് തുറക്കുക.
- അടപ്പിനകത്തുകൂടി ഗ്രീൻ പേപ്പർ സീലിൻ്റെ വെള്ള ഭാഗം ഉള്ളിലേക്ക് പ്രവേശിപ്പിക്കുക.
- ക്ലോസ് ബട്ടന് ചുറ്റുമായി സ്പെഷ്യൽ ടാഗ് നീളമുള്ള നൂലിൽ ബന്ധിച്ച് **വാക്സ് സീൽ** ചെയ്തു വയ്ക്കുക.
- തുടർന്ന് അടപ്പ് അടച്ചതിനു ശേഷം **സ്ട്രിപ്പ് സീൽ** വച്ച് ഗ്രീൻ പേപ്പർ സീൽ ഒട്ടിച്ച് സീലിംഗ് പൂർത്തിയാക്കുക.
- അതിനുശേഷം നൂൽ കെട്ടി **അഡ്രസ് ടാഗ്** കെട്ടുക/ഒട്ടിക്കുക.
⚠️ പ്രധാന കുറിപ്പുകൾ
സീൽ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഗ്രീൻ പേപ്പർ സീൽ, സ്ട്രിപ്പ് സീൽ, സ്പെഷ്യൽ ടാഗ് എന്നിവയുടെ സീരിയൽ നമ്പർ Form N14A യിൽ രേഖപ്പെടുത്തി നാലാം പാക്കറ്റിനുള്ളിൽ വച്ച് സീൽ ചെയ്ത് കൺട്രോൾ യൂണിറ്റിൻ്റെ പെട്ടിയുടെ കൈപിടിയിൽ ടാഗ് ചെയ്ത് തിരികെ ഏല്പിക്കേണ്ടതാണ്.
🗳️ വോട്ടെടുപ്പ് പ്രക്രിയ
- ഒരു ബാലറ്റ് ഇഷ്യൂ ചെയ്യുമ്പോൾ തന്നെ **മൂന്ന് വോട്ടുകളും** ചെയ്യാൻ കഴിയും.
- സ്ത്രീ വോട്ടർമാരുടെ എണ്ണം രേഖപ്പെടുത്താൻ ശ്രദ്ധിക്കണം.
- വോട്ടിംഗ് കമ്പാർട്ട്മെൻ്റിൽ പ്രവേശിക്കുന്നതിന് മുൻപ് **മൂന്നും വോട്ടുകളും രേഖപ്പെടുത്തി കഴിയാതെ** നമ്മൾ ഇടപെടരുത്.
⏰ വോട്ടെടുപ്പ് അവസാനിപ്പിക്കൽ
- 6 മണിക്ക് ക്യൂവിൽ ധാരാളം ആൾക്കാർ ഉണ്ടെങ്കിൽ **ടോക്കൺ** നൽകണം. അവസാനത്തെ ആളിന് ഒന്നാം നമ്പർ നൽകുക.
- ക്യൂവിൽ ഉള്ള അവസാനത്തെ വോട്ടറും വോട്ട് ചെയ്തു കഴിയുമ്പോൾ **TOTAL** അമർത്തി ആകെ ചെയ്ത വോട്ടുകൾ ബോധ്യപ്പെടുത്തുക.
- അതിനുശേഷം **CLOSE** ബട്ടൺ അമർത്തേണ്ടതാണ്.
- തുടർന്ന് CU-വിൻ്റെ പവർ സ്വിച്ച് ഓഫാക്കി കണക്ടിംഗ് കേബിൾ വേർപ്പെടുത്തുക.
- CU-വും BU-കളും പെട്ടിയിൽ നിക്ഷേപിച്ച് അഡ്രസ് ടാഗ് കെട്ടി സീൽ ചെയ്യുക.
- ഏജൻ്റുമാർക്കും ഒപ്പുവയ്ക്കാൻ അവസരം നൽകുക. **ഡിക്ലറേഷൻ ഒപ്പ് വയ്ക്കണം**.
- ഗ്രാമ, ബ്ലോക്ക്, ജില്ലാ എന്നിവക്ക് **പ്രത്യേകം Forum 24A** തയ്യാറാക്കി ഒരു കോപ്പി ഏജൻ്റുമാർക്ക് നൽകണം. ഫോം 24A പൂരിപ്പിക്കുന്ന വിധം - വീഡിയോ കാണുക
🔐 അംഗീകൃത തിരിച്ചറിയൽ രേഖകൾ
ECI ID കാർഡ്
ആധാർ കാർഡ്
പാസ്‌പോർട്ട്
ഡ്രൈവിംഗ് ലൈസൻസ്
പാൻ കാർഡ്
ഫോട്ടോ പതിച്ച SSLC
🔍 വിശദവിവരങ്ങൾ അറിയാൻ താഴെയുള്ള ഐക്കണുകളിൽ ക്ലിക്കുചെയ്യുക.
ചലഞ്ച്ഡ് വോട്ട്
ടെൻഡേഡ് വോട്ട്
അന്ധരുടെ സഹായി
ASD List വോട്ടർമാർ
വോട്ട് ചെയ്യാൻ വിസമ്മതിച്ചാൽ
അണ്ടർ വോട്ടുകൾ
📦 പോളിംഗ് സാമഗ്രികൾ പാക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പോളിംഗ് കഴിഞ്ഞ ശേഷം മെഷീനുകൾ സീൽ ചെയ്ത് പെട്ടിയിൽ വയ്ക്കുക. അതിനുശേഷം എല്ലാ രേഖകളും നിർദ്ദേശിക്കപ്പെട്ട കവറുകളിൽ/പാക്കറ്റുകളിൽ ഉൾപ്പെടുത്തുക. പ്രധാനമായും 5 തരം പാക്കറ്റുകളാണ് ഉള്ളത്.
പാക്കറ്റ് I: സ്റ്റാറ്റ്യൂട്ടറി കവറുകൾ (Sealed)
- S1 → മാർക്ക്ഡ് കോപ്പി ഓഫ് ഇലക്ടറൽ റോൾ (Marked Copy) അടങ്ങിയ സീൽ ചെയ്ത കവർ.
- S2 → രജിസ്റ്റർ ഓഫ് വോട്ടേഴ്സ് Form 21A അടങ്ങിയ സീൽ ചെയ്ത കവർ.
- S3 → ഉപയോഗിച്ച ടെൻഡേഡ് ബാലറ്റ് പേപ്പറുകൾ (3 കവറുകൾ - GP, BP, DP) & ലിസ്റ്റ് ഇൻ Form No. 21B അടങ്ങിയ സീൽ ചെയ്ത കവർ.
- S4 → ചലഞ്ച്ഡ് വോട്ടർമാരുടെ ലിസ്റ്റ് Form 21 അടങ്ങിയ സീൽ ചെയ്ത കവർ.
- S5 → ഉപയോഗിക്കാത്ത ടെൻഡേഡ് ബാലറ്റ് പേപ്പറുകൾ അടങ്ങിയ സീൽ ചെയ്ത കവർ.
NB: മുകളിൽ പറഞ്ഞ കവറുകളിൽ ഒന്നും ഇടാൻ ഇല്ലെങ്കിൽ "NIL" എന്ന് എഴുതി കവറിൽ ഇടുക.
പാക്കറ്റ് II: നോൺ-സ്റ്റാറ്റ്യൂട്ടറി കവറുകൾ (Unsealed)
- NS1 → ചലഞ്ച്ഡ് വോട്ട് രസീത് ബുക്ക് അടങ്ങിയ കവർ. ( Receipt for Challenge fee Form N20
- NS2 → ഇലക്ടറൽ റോളിൻ്റെ മറ്റ് കോപ്പികൾ ( Marked Copy അല്ലാത്തത്) അടങ്ങിയ കവർ.
- NS3 → പോളിംഗ് ഏജൻ്റുമാരുടെ നിയമന കത്തുകൾ Form 10 അടങ്ങിയ കവർ.
- NS4 → അന്ധർ, ശാരീരിക ബുദ്ധിമുട്ടുള്ള വോട്ടർമാരുടെ ലിസ്റ്റ് Form 22 & സഹായിയുടെ പ്രഖ്യാപനം Form N15 അടങ്ങിയ കവർ.
- NS5 → Declaration in Age Form N16 &
അതിൻ്റെ ലിസ്റ്റ് അടങ്ങിയ കവർ.Form N18 - NS6 → ഉപയോഗിച്ച വോട്ടർ സ്ലിപ്പുകൾ Used voter slips
പാക്കറ്റ് III: മറ്റ് ഇനങ്ങൾ (Unsealed - Bag)
- 1. ഉപയോഗിക്കാത്ത പേപ്പർ സീലുകൾ ( Unused / Damaged )
- 2. ഉപയോഗിക്കാത്ത സ്ട്രിപ്പ് സീലുകൾ ( Unused / Damaged )
- 3. ഉപയോഗിക്കാത്ത സ്പെഷ്യൽ ടാഗുകൾ ( Unused / Damaged )
- 4. പ്രിസൈഡിങ് ഓഫീസറുടെ കൈപ്പുസ്തകം
- 5. മഷി ( Closed Bottle)
- 6. സെൽഫ് ഇങ്കിങ് പാഡുകൾ
- 7.PRO മെറ്റൽ സീൽ
- 8. ആരോ ക്രോസ് റബ്ബർ മുദ്ര
- 9. പോളിംഗ് സ്റ്റേഷൻ തിരിച്ചറിയൽ റബ്ബർ മുദ്ര
- 10. ഉപയോഗിക്കാത്ത വോട്ടർ സ്ലിപ്പുകൾ ( Unused voter slip)
- 11. മറ്റ് സാധനങ്ങൾ (other item if any)
പാക്കറ്റ് IV: സീൽ ചെയ്തത് (CU-വിൽ ഒട്ടിക്കേണ്ടത്) മെഷീനൊപ്പം നൽകണം
- വോട്ടിന്റെ കണക്ക് Voters Account - Form 24A (GP, BP, DP എന്നിവക്ക് 2 കോപ്പി വീതം). (ഒരണ്ണം RO ക്ക് നൽകണം)
- ക്യാൻസിൽ ചെയ്ത ബാലറ്റ് ലേബൽ (ബാലറ്റ് പേപ്പർ അല്ല പുതിയ മെഷീൻ ഉപയോഗിക്കേണ്ടി വന്നാൽ അതിൽ വയ്ക്കുന്ന ബാലറ്റ് ലേബലാണ്)
- പേപ്പർ സീൽ അക്കൗണ്ട് (Form N14A - Record of Paper Seals used) Form 14 A( 2 കോപ്പി , ഒരണ്ണം RO ക്ക് നൽകണം)
**ശ്രദ്ധിക്കുക:** ഈ പാക്കറ്റ് **മുദ്രവച്ച്** ശേഷം സെല്ലോ ടേപ്പ് കൊണ്ട് കൺട്രോൾ യൂണിറ്റിൻ്റെ പെട്ടിയിൽ (Case) **ഒട്ടിച്ച്** R.O ക്ക് കൈമാറണം.
പാക്കറ്റ് V: രേഖകൾ (Sealing ആവശ്യമില്ല)
- പ്രസിഡിങ് ഓഫീസറുടെ ഡയറി Form N13 (3 കോപ്പി).
- പ്രസിഡിങ് ഓഫീസറുടെ പ്രഖ്യാപനം (Declaration by PO - Form N10A)
- ചലഞ്ച്ഡ് വോട്ടർമാരുടെ ലിസ്റ്റിൻ്റെ കോപ്പി Form 21
- ചലഞ്ച്ഡ് വോട്ടുകൾ ലഭിച്ചതിൻ്റെ രസീതുകൾ.
Before Mockpoll
Form 6
Candidate List Form 10
Agent Appt (P) Form 10
Agent Appt (M) Form N9
Agent Pass Polling Agent
Details Serial Number
Quick Access Poll Manager
App
Candidate List Form 10
Agent Appt (P) Form 10
Agent Appt (M) Form N9
Agent Pass Polling Agent
Details Serial Number
Quick Access Poll Manager
App
During Mockpoll
During Poll
Form 21A
Vote Reg (P) Form 21A
Vote Reg (M) Form N40
Voter's Slip Form N15
Companion Dec Form 22
Blind List Form 21
Challenged (P) Form 21
Challenged (M) Form N20
Fee Receipt Form 21B
Tendered List Form N16
Age Dec Form N18
Age List Form N10A
Subsequent EVM MALE-FEMALE COUNT FEMALE COUNT
Vote Reg (P) Form 21A
Vote Reg (M) Form N40
Voter's Slip Form N15
Companion Dec Form 22
Blind List Form 21
Challenged (P) Form 21
Challenged (M) Form N20
Fee Receipt Form 21B
Tendered List Form N16
Age Dec Form N18
Age List Form N10A
Subsequent EVM MALE-FEMALE COUNT FEMALE COUNT
After Poll
Form N10A
Poll End Dec Form 24A
Account (P) Form 24A
Account (M) Form N13
PRO (P) Form N13
PRO (M) TOKEN ( Sample ) NIL SLIP( Sample )
Poll End Dec Form 24A
Account (P) Form 24A
Account (M) Form N13
PRO (P) Form N13
PRO (M) TOKEN ( Sample ) NIL SLIP( Sample )
തിരഞ്ഞെടുപ്പ് വിഭാഗം (പഞ്ചായത്ത്/മുൻസിപ്പാലിറ്റി) അനുസരിച്ച് ഫോമുകളിൽ മാറ്റങ്ങൾ ഉണ്ടാകാം. ചില ഫോമുകൾ ലഭ്യമല്ലെങ്കിൽ വരണാധികാരിയുമായി ബന്ധപ്പെടുക.
✅ പൂരിപ്പിച്ച ഫോമുകളുടെ മാതൃക (ചിത്രങ്ങൾ)
ശ്രദ്ധിക്കുക: ഇവിടെ നൽകിയിട്ടുള്ള ചിത്രങ്ങൾ മാതൃകകൾ മാത്രമാണ്. നിങ്ങളുടെ വരണാധികാരിയുടെ (RO) നിർദ്ദേശങ്ങൾക്കനുസരിച്ച് വിവരങ്ങൾ പൂരിപ്പിക്കുക.
Form 24A (P)
വോട്ടിൻ്റെ കണക്ക്
വോട്ടിൻ്റെ കണക്ക്
Form 21A (P)
വോട്ടർ രജിസ്റ്റർ
വോട്ടർ രജിസ്റ്റർ
Form 10 (P)
പോളിങ് ഏജന്റ് നിയമനം
പോളിങ് ഏജന്റ് നിയമനം
Other Forms
Uploading Soon
Uploading Soon