‣അപേക്ഷാർത്ഥി ഹയർ സെക്കണ്ടറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള അപേക്ഷ.
‣ ഒരു സർട്ടിഫിക്കറ്റിനു 300/- രൂപ നിരക്കിൽ ( ഹെഡ് ഓഫ് അക്കൗണ്ട് 0202 -01 -102 -97 (03) അദർ റെസിപ്റ്റ്സ് ) സർക്കാർ ട്രെഷറിയിൽ ഫീസടച്ചതിന്റെ ഒറിജിനൽ ചലാൻ രസീത്.
‣ 100/- രൂപയിൽ കുറയാത്ത മുദ്രപത്രത്തിൽ നിശ്ചിത മാതൃകയിലുള്ള അഫിഡവിറ്റ് (Notary/ Officer
Commanding in the case of Jawan / An authorised officer of the Indian embassy in the case of applicants in foreign countries - സാക്ഷ്യപെടുത്തിയത്)
[ സർട്ടിഫിക്കറ്റ് ഡാമേജ് കേസുകൾക്കു അഫിഡവിറ്റ് ആവശ്യമില്ല. പകരം ഡാമേജായ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കണം. ( രജിസ്റ്റർ നമ്പർ /പേര് വ്യക്തമായി വായിക്കാൻ കഴിയണം )
‣സ്പീഡ് പോസ്റ്റ്/registered പോസ്റ്റ് -ന് ആവശ്യമായ പോസ്റ്റൽ സ്റ്റാമ്പ് പതിച്ചു സർട്ടിഫിക്കറ്റ് ലഭ്യമാക്കേണ്ട പൂർണ മേൽവിലാസം രേഖപ്പെടുത്തിയ കവർ (Cloth Lined Envelop - Size 38 cm x 28 cm). |